Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് വാക്സീനായ കോവാക്സീന്‍ രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഈ മാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവയ്പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. 380പേരിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തുന്നത്. വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്‍റിബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍നിന്ന് രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.