Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ബുധനാഴ്ച മുതല്‍ സാമ്പിളുകള്‍ പരിശോധിച്ച് തുടങ്ങും. തുടക്കത്തില്‍ കൊല്ലം മെഡിക്കല്‍ കോളജിലെ കേസുകളും, പരിശോധനകള്‍ വര്‍ധിക്കുന്ന മുറയ്ക്ക് കൊല്ലം ജില്ലയിലെ മറ്റിടങ്ങളിലുമുള്ള സാമ്പിളുകളും പരിശോധിക്കാന്‍ സാധിക്കുന്നതാണ്. രണ്ടാഴ്ച കൊണ്ട് പരിശോധന 200 ആക്കാനാണ് ശ്രമം.
'കൊല്ലം ജില്ലയില്‍ കോവിഡ് പരിശോധനാ ലാബിന് അനുമതി ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. ഇതോടെ വളരെ വേഗത്തില്‍ ഫലങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും' മന്ത്രി വ്യക്തമാക്കി.
ആധുനിക കോവിഡ് ലാബിന്റെ ഉദ്ഘാടനവും നവീകരിച്ച ഐ.സി.യുവിന്റെ ഉദ്ഘാടനവും ഓണ്‍ലൈന്‍ പ്‌ളാറ്റ്ഫോനിലൂടെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 18 കിടക്കകളാണ് ഐ.സി.യുവില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജയലാല്‍ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.
ഇതോടെ 16 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 24 സ്ഥലങ്ങളിലാണ് കോവിഡ്-19 ആര്‍.ടി.പി.സ.ിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ആലപ്പുഴ എന്‍.ഐ.വി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.