Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഉത്രാടദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം വിറ്റത്. 117 കോടി രൂപയുടെ മദ്യമാണ്. ഇതാദ്യമായാണ് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടക്കുന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഏറ്റവുമധികം മദ്യം വിറ്റത് കൊല്ലം നഗരത്തിലെ ആശ്രാമം ഔട്ട്ലെറ്റ് വഴിയാണ്. വിൽപനയുടെ കാര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ പവർഹൌസ് ഔട്ട്ലെറ്റ് രണ്ടാമതെത്തിയപ്പോൾ ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാമതെത്തി.