Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:26 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളം വിട്ടോടി മത്തി. കേരളത്തിന്റെ തീര സമുദ്രത്തിൽ നിന്നും മത്തി അപ്രത്യക്ഷമാകുകയാണ്. സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ  പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ലഭിച്ച മത്തിയുടെ അളവ് വളരെ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സി.എം.എഫ്.ആർ.ഐ.യിൽ നടന്ന ശിൽപശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 75 ശതമാനമാണ് കുറവ്. മത്തിയുടെ ലഭ്യതയിൽ 1994-നു ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 2021-ൽ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീൻപിടിത്തം കുറഞ്ഞ 2020-ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു.

2014-ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നു. 2021-ൽ 30 കോടിയായി കുറഞ്ഞുവെന്ന് സി.എം.എഫ്.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ. അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ നഷ്ടം. ഇക്കാലത്ത് ഇവരുടെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽനിന്ന് 90,262 രൂപയായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങൾ 237-ൽനിന്ന് 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്നു വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്-65,326 ടൺ. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യത കൂടി.

Readers Comment

Add a Comment