Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ബീമാപള്ളി സാന്ത്വനം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ ബീമാപള്ളി ഗവൺമെന്റ് യു.പി.സ്ക്കൂളിൽ നവാഗതരായ കുരുന്നുകൾക്ക് പഠനോപാധികളും മധുരവും നൽകി വരവേറ്റു. പ്രസ്തുത ചടങ്ങ് പിന്നണി ഗായകനും സാന്ത്വനം പ്രസിഡന്റുമായ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പീർ മുഹമ്മദ്, രക്ഷാധികാരി MGM സലീം, വൈസ് പ്രസിഡന്റ് ഫസിലുദ്ധീൻ , ജോയിന്റ് സെക്രട്ടറി മുജീബ് റഹുമാൻ, പ്രഥമാധ്യാപിക L സരിത, PTA പ്രസിഡന്റ് ഫിറോസ് ഖാൻ എന്നിവർ ചടങ്ങിന് മിഴിവേകി.
ജീവകാരുണ്യ രംഗത്ത് ബീമാപള്ളിയിലെ നിറസാന്നിദ്ധ്യമാണ് ഈ സംഘടന. യാതൊരു രാഷ്ട്രീയ മത വേർതിരിവില്ലാതെയാണ് സംഘടന പ്രവർത്തിക്കുന്നത്. കഴിഞ്ഞ 7 വർഷത്തിലേറെയായി ബീമാപള്ളിയിലും സമീപ പ്രദേശങ്ങളിലും നിർധനരായ കുടുംബങ്ങളുടെ വിശപ്പകറ്റുന്ന സംഘടനയാണിത്. രോഗികൾക്ക് മരുന്നുകൾ നൽകിയും സാമ്പത്തിക സഹായം നൽകിയും അവരുടെ ബുദ്ധിമുട്ടുകൾക്കൊരു ആശ്വാസവുമാണ് ഈ സംഘടന.
മാത്രമല്ല , ഈ സംഘടന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും ഒപ്പം മദ്രസാ വിദ്യാർത്ഥികൾക്കും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവർക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ നിർധനരായ കുടുംബങ്ങൾക്ക് വിവാഹധനസഹായങ്ങൾ നൽകിയും, ഓഖിയിലും, പ്രളയത്തിലും, കടൽ ക്ഷോഭങ്ങളിലും ഭക്ഷണ കിറ്റുകളും, മരുന്നുകളും, നൽകി മാതൃകകാട്ടിയ സംഘടന കൂടിയാണിത്.