Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

തിരുവനന്തപുരം: കൃഷിക്കും മനുഷ്യന്റെ ജീവനും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നൽകാൻ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിരസിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു അധികാരം പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, കോര്പ്പറേഷന് മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്പ്പറേഷന് സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിയമിക്കാവുന്നതാണ്.
ഇപ്രകാരം കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യാന്‍, വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 11 (1) (ബി) പ്രകാരമുളള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്ഡന്മാര്ക്കും, അധികാരപ്പെട്ട ഉദ്യോസ്ഥന്മാര്ക്കും വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 5 (2) പ്രകാരം ഡെലിഗേറ്റ് ചെയ്യുാനുള്ള അനുമതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നല്‍കാവുന്നതാണ്.
വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതുമാണ്. കൊല്ലപ്പെടുന്ന പന്നികളുടെയും സംസ്കരികപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനം ആയതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ യഥാവിധി എഴുതി സൂക്ഷിക്കേണ്ടതാണ്.