Breaking News
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് . തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Your Comment Added Successfully!

ആകാശവാണി ദേവികുളം നിലയത്തിലെ കാഷ്യൽ അവതാരിക കുഴഞ്ഞു വീണു മരിച്ചു. ദേവികുളം സ്വദേശിനി തങ്കമണി സെൽവകുമാർ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു . നിലയത്തിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ താത്ക്കാലിക ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു തങ്കമണി സെൽവകുമാർ .ചൊവ്വാഴ്ച ഉച്ചയോടെ നിലയത്തിനു സമീപമുള്ള വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക്പോകുമ്പോൾ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സെൽവകുമാറാണ് ഭർത്താവ്, മക്കൾ: സ്നേഹ, മോനിഷ . സംസ്ക്കാരം പിന്നീട്.