Breaking News
- ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
Your Comment Added Successfully!

റേഷൻ കാർഡ് ഇനി എപ്പോൾ വേണമെങ്കിലും പുതുക്കാമെന്ന്ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.അഞ്ചുവര്‍ഷത്തെ ഇടവേളയില്‍ റേഷന്‍കാര്‍ഡ് കൂട്ടത്തോടെ പുതുക്കുന്ന പതിവ് അവസാനിപ്പിച്ചു. കാര്‍ഡിനുള്ള അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും നേരിട്ട് സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. ഇറേഷന്‍ കാര്‍ഡ്മാനേജ്മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍സംവിധാനത്തിലൂടെയാണ് റേഷന്‍ കാര്‍ഡ് പുതുക്കുക. റേഷന്‍ കടയിലെ ഡ്രോപ് ബോക്സ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ കാര്‍ഡ് പുതുക്കാം. കൂടാതെ ecitizen.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ടും പുതുക്കാം.2017 വരെ അഞ്ചുവര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പുതുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇത് ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചതോടെയാണ് പുതുരീതിയിലേക്ക് മാറിയത്. ഇതോടെ എപ്പോള്‍ വേണമെങ്കിലും കാര്‍ഡ് പുതുക്കാം.കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. ഏതെങ്കിലും കാരണവശാല്‍ ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവുലഭിക്കും. പ്രവാസികളുടെ കാര്‍ഡിനും ഇളവുണ്ട്. കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ചേര്‍ക്കാനും ഈ മാസം 15 വരെ സമയമുണ്ട്.