Breaking News
- ഇന്ധനവില വര്ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
- കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

പുതിയ കണക്ഷൻ അടക്കമുള്ള സേവനങ്ങൾക്ക് ഇനി വൈദ്യുതി ഓഫിസുകൾ കയറിയിറങ്ങേണ്ട. എല്ലാം അതിവേഗം ലഭ്യമാക്കാൻ കെഎസ്ഇബി വീട്ടുപടിക്കലേക്കെത്തും. "1912' എന്ന നമ്പറിൽ രജിസ്റ്റർ ചെയ്താൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം ഇലക്ട്രിക്കൽ സെക്ഷനുകളിൽ പദ്ധതി നടപ്പാക്കും. നടപ്പാക്കാനുദ്ദേശിക്കുന്ന സെക്ഷൻ ഓഫിസുകളുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നിലവിലുള്ള എൽടി ഉപഭോക്താക്കളും പുതുതായി എൽടി കണക്ഷന് അപേക്ഷിക്കുന്നവരുമാണ് ഗുണഭോക്താക്കൾ. ഉപഭോക്തൃ സേവനകേന്ദ്രത്തിലെ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സൗജന്യമായി അപേക്ഷ രജിസ്റ്റർ ചെയ്യും.അസിസ്റ്റൻറ് എൻജിനീയർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ് അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നത്. ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തി അടയ്ക്കേണ്ട തുക അടക്കമുള്ള വിവരങ്ങൾ അറിയിക്കും. ഓൺലൈനായി തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാകും. ഇതിനായി മൊബൈൽ ആപ്പും വികസിപ്പിക്കുന്നുണ്ട്. ചില ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഈ ആഴ്ച മുതൽ നൂറ് സെക്ഷനുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള 39 സെക്ഷനുകളിൽ പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയകരമായിരുന്നു.