Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
- കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.
നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ലിംഗാധിഷ്ഠിത വിവേചനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പെൺകുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുക എന്നിവയാണ് ഈ ദിവസത്തെ ലക്ഷ്യം.പെൺകുട്ടികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സർക്കാർ വർഷങ്ങളായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ വിവേചനം കുറയ്ക്കുന്നതിനായി സേവ് ദി ഗേൾ ചൈൽഡ്, ബേറ്റി ബച്ചാവോ ബേറ്റി പഠാവോ , പെൺകുട്ടികൾക്ക് സബ്സിഡി വിദ്യാഭ്യാസം, കോളേജുകളിലെയും സർവകലാശാലകളിലെയും സ്ത്രീകൾക്കുള്ള സംവരണം തുടങ്ങി നിരവധി പ്രചാരണ പരിപാടികളും സർക്കാർ നടപ്പാക്കി വരുന്നു