Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:48 pm
  • 18th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 76 %
  • Wind: 2.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അബൂദബിയിലെ സൈ്വഹാനിൽ ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോർജ നിലയമായ നൂർ അബൂദബി പ്രവർത്തന സജ്ജമായി. അറബിയിൽ ‘പ്രകാശം’ എന്ന് അർഥമാക്കുന്ന നൂർ അബൂദബിയിൽ 32 ലക്ഷം സോളാർ പാനലുകളാണുള്ളത്. ശുദ്ധവും പുനരുത്പാദകവുമായ ഊർജമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എമിറേറ്റിലെ 90,000 കുടുംബങ്ങൾക്ക് ഊർജം ലഭ്യമാക്കാനുള്ള ശേഷിയാണ് കേന്ദ്രത്തിലുള്ളത്. അബൂദബിയിലെ കാർബൺ ബഹിർഗമനം കുറക്കാനുള്ള ശേഷിയും സൗരോർജ നിലയത്തിലുണ്ട്.

രണ്ട് ലക്ഷം കാറുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ നൂർ അബൂദബിക്ക് കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പരിസ്ഥിതിയിന്മേലുള്ള വലിയ ആഘാതം ഇതിലൂടെ കുറയ്ക്കാനാകുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 2050 ഓടെ എമിറേറ്റിന്റെ 44 ശതമാനം ആവശ്യങ്ങളും ശുദ്ധമായ ഊർജത്തിലൂടെ നടപ്പാക്കാൻ ആകുമെന്നാണ് കണക്കുകൂട്ടുന്നത്. എണ്ണ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് സൗരോർജ നിലയം സ്ഥാപിക്കുന്നത് വളരെ നിർണായകമാണെന്നും സൗരോർജമാണ് ഭാവി എന്ന് മനസിലാക്കിയാണ് നിലയം സ്ഥാപിച്ചതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടുതൽ സൗരോർജ പദ്ധതികൾ നടപ്പാക്കാനാണ് അബൂദബിയുടെ നീക്കം. സൗരോർജ നിലയം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ശക്തിപ്പെടുത്തും. നൂർ അബൂദബി നിലവിലുള്ള പരമ്പരാഗത ഗ്യാസ് ഉപയോഗിച്ചുള്ള ഊർജ നിലയങ്ങൾക്ക് ബദലാകുമെന്നും അധികൃതർ പറഞ്ഞു. നൂർ അബൂദബി പദ്ധതിയെ മറികടക്കാനുദ്ദേശിച്ചുള്ള മറ്റൊരു സൗരോർജ നിലയത്തിന്റെ നിർമാണം കഴിഞ്ഞ ജൂലൈയിൽ അബൂദബി പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

 

 

Readers Comment

Add a Comment