Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ്' നേടിയ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ ഹോമിയോപ്പതി വകുപ്പ് ആദരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം വിരമിച്ച 4 ഹോമിയോ ഡി.എം.ഒ.മാര്‍ക്കും യാത്രയയപ്പ് നല്കി.
നിരവധി തവണ ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കിയ ഡോ. ബിജു സിനിമാ രംഗത്ത് പ്രവര്‍ത്തനം നടത്തുമ്പോഴും ഹോമിയോ ഡി.എം.ഒ. എന്ന നിലയില്‍ അദ്ദേഹം ചെയ്ത കര്‍ത്തവ്യങ്ങള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ഡി.എം.ഒ. ആയിരുന്ന സമയത്ത് ജനനി ഇന്‍ഫെര്‍ട്ടിലിറ്റി സെന്ററിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് കാര്യമായ ഇടപെടല്‍ നടത്തി. കണ്ണൂര്‍ ആറളത്ത് ട്രൈബല്‍ മേഖലയില്‍ ഹോമിയോ ചികിത്സാ കേന്ദ്രത്തിന്റെ വികസനത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയാംബിക, ആയുഷ് മിഷന് സ്റ്റേറ്റ് പ്രോജക്ട് മാനേജര്‍മാരായ ഡോ. സുഭാഷ്, ഡോ. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.