Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാർ നാളെ രാവിലെ പത്തിന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയിഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ, വിദഗ്ദർ എന്നിവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് ഹ്രസ്വകാല വികസന അജണ്ട തയ്യാറാക്കുകയാണ് ലക്ഷ്യം.
വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ശശിതരൂർ എം.പി, മേയർ കെ. ശ്രീകുമാർ, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന യോഗം ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.