Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൈക്കാടുള്ള നോർക്ക റൂട്ട്‌സ് മന്ദിരത്തിന്റെ ആറാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്നിഹിതനായിരുന്നു. നോർക്ക റൂട്ട്‌സ് റസിഡൻസ് വൈസ് ചെയർമാൻ കെ. വരദരാജൻ, വൈസ് ചെയർമാൻ എം.എ. യൂസഫലി, സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീഷ്, പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, സി.ഇ.ഒ രാധാകൃഷ്ണൻ, ഡയറക്ടർ കെ.സി. സന്ദീപ് തൈക്കാട്, പ്രൊട്ടക്ടർ ഓഫ് എമിഗ്രേറ്റ്‌സ് ബിജയ് സെൽവരാജ്, പ്രവാസി കമ്മീഷൻ മെമ്പർ സെക്രട്ടറി എച്ച്. നിസാർ, ലോകകേരള സഭ സ്‌പെഷ്യൽ ഓഫീസർ ആഞ്ചലോസ് തുടങ്ങിയവർ സംബന്ധിച്ചു. ഓഫീസ് സജ്ജീകരിച്ച സിഡ്‌കോ സീനിയർ മാനേജർ നീലകണ്ഠ പ്രസാദിന് ചടങ്ങിൽ മുഖ്യമന്ത്രി മൊമന്റോ നൽകി.