Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

കൊല്ലം: നടനചാരുതയുടെ നിലാവു പെയ്തിറങ്ങിയ ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഒന്നാം ദിനത്തില്‍, പദ്മശ്രീ അരുണ മൊഹന്തിയുടെ ചുവടുകള്‍ വിതറിയ വിസ്മയവീചികളില് സ്വയം മറന്നിരുന്ന കൊല്ലത്തിന്, ആസ്വാദനത്തിന്റെ അപൂര്‍വ പാരിതോഷികമായി ഇന്ന് കഥകില്‍ നന്ദിനി മേത്തയുടെയും മുരളി മോഹന്റെയും നൃത്താവതരണം. വൈകിട്ട് ആറിന് സോപാനം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന നൃത്തോത്സവ പരിപാടിയില്‍, അന്താരാഷ്ട്ര ഫാഷന്‍ ലോകത്ത് കൊല്ലത്തിന്റെ പേര് എഴുതിച്ചേര്‍ത്ത ജാജീസ് ഇന്നൊവേഷന്‍സിന്റെ സാരഥി ഡോ. ജാജി മോള് മുഖ്യാതിഥിയായി എത്തും.
നീലമന സിസ്റ്റേഴ്സ്, നാട്യപ്രിയ ഡാന്‍സ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട സേവ് കിഡ്നി ഫൗണ്ടേഷന് എന്നിവരാണ് ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍- ആറാമത് എഡിഷന്റെ സംഘാടകര്‍. തനത് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ അവതരണവും പ്രചാരണവും ലക്ഷ്യമിട്ട് ആരംഭിച്ച ത്രിനേത്ര നൃത്തോത്സവം അഞ്ചു വര്‍ഷംകൊണ്ടുതന്നെ ഇന്ത്യയിലെ പ്രമുഖ നൃത്തോത്സവങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. വിവിധ നൃത്ത ഇനങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ അരങ്ങിലെത്തിച്ചാണ് ത്രിനേത്ര നൃത്തോത്സവം ആസ്വാദകര്‍ക്ക് ഓരോ വര്‍ഷവും പുതിയ അനുഭവം പകരുന്നത്.
ഇന്നലെ, സംസ്ഥാന ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ത്രിനേത്ര നൃത്തോത്സവത്തിന് തുടക്കം കുറിച്ച വേദിയില്‍ സേവ് കിഡ്നി ഫൗണ്ടേഷന്റെ കാരുണ്യകിരണം പദ്ധതിക്കും തുടക്കമായി. സമഗ്ര വൃക്കരോഗ അവബോധ, പ്രതിരോധ, ചികിത്സാ സഹായ ദൗത്യമായ കാരുണ്യകിരണം പദ്ധതി അനുസരിച്ച് നൂറ് വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയലൈസറുകള്‍ നല്കുന്ന ജീവകാരുണ്യ സംരംഭത്തിന് മന്ത്രി തുടക്കമിട്ടു.
വൃക്കരോഗികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്നി) റസിപ്യന്റ്സ് ഫാമിലി അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എസ്. ഷിബു ചടങ്ങില്‍ സേവ് കിഡ്നി ഫൗണ്ടേഷന്റെ ആദരം സ്വീകരിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നീലമന സിസ്റ്റേഴ്സ് ആമുഖ വാക്യവും, ഫൗണ്ടേഷന് സെക്രട്ടറി എന്‍.എന്‍. മുരളി സ്വാഗതവും പറഞ്ഞു. നാട്യപ്രിയ ഡാന്‍സ് അക്കാഡമിയിലെ രാധാലക്ഷ്മി കൃതജ്ഞത പ്രകാശിപ്പിച്ചു.
ത്രിനേത്ര നൃത്തോത്സവത്തിന്റെ മൂന്നാംദിനവും സമാപനദിനവുമായ നാളെ (ഞായര്‍) ഭരതനാട്യവേദിയിലെ പ്രതിഭാദമ്പതികളായ പാര്‍വതി മേനോനും ഷിജിത് നമ്പ്യാരും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദിയോടെ ത്രിനേത്ര ആറാം പതിപ്പിന് തിരശ്ശീല വീഴും. സോപാനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിനാണ് നൃത്തപരിപാടി. പ്രവേശനം സൗജന്യം.