Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

ജോലിയ്ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി തിരുവനന്തപുരത്തെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനായാണ് ക്രഷ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. നവജോത് ഘോസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലാലി എന്നിവര്‍ സംബന്ധിച്ചു.