Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:30 am
  • 18th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 55 %
  • Wind: 1.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രിത്രത്തിലെ രക്തം കിനിയുന്ന അധ്യായമാണു വാഗൺ ട്രാജഡി. മദ്രാസ് – ദക്ഷിണ മറാഠ റെയിൽവേയുടെ മദ്രാസ് മെയിലിൽ ഘടിപ്പിച്ച വാഗൺ നിസ്സഹായരായ 100 മനുഷ്യരുമായി തിരൂരിൽനിന്ന് കോയമ്പത്തൂരിലെ പോത്തന്നൂരിലേക്ക് അഞ്ചേകാൽ മണിക്കൂർ യാത്ര നടത്തിയത് ഇന്നേക്ക് 100 വർഷം മുൻപാണ്; 1921 നവംബർ 19ന്. 

ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു വാഗൺ കൂട്ടക്കൊല. 70 പേർ രക്തസാക്ഷികളായി എന്നതു മാത്രമല്ല, അതിന്റെ ഭയാനകത കൂടിയാണു ദുരന്തത്തെ സമാനതകളില്ലാത്തതാക്കി മാറ്റുന്നത്. കൂട്ടക്കുരുതിക്കുള്ള ആയുധമായി മാറിയ വാഗണിൽനിന്നു രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അനുഭവ സാക്ഷ്യത്തിലുണ്ട് അതിന്റെ ഭീകരത. ‘‘മത്തി വറ്റിച്ച പോലെ ഉണ്ടായിരുന്നു. മലം, മൂത്രം, രക്തം, വിയർപ്പ് തുടങ്ങിയ ‘മസാലകൾ’ ചേർത്തുള്ള വറ്റിക്കൽ’’. അഹമ്മദ് ഹാജി പിന്നീടു ദുരന്തം ഓർത്തെടുത്തത് ഇപ്രകാരമാണ്. 

ബ്രിട്ടിഷ് സാമ്രാജ്യത്വ ക്രൂരതയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണു വാഗൺ കൂട്ടക്കൊലയെന്നതിന് ഈ അനുഭവം സാക്ഷി പറയും. എൽവി 1711 എന്ന വാഗണിൽ അന്നു ശ്വാസംമുട്ടി മരിച്ച രക്തസാക്ഷികളുടെ പട്ടിക സൂക്ഷ്മവായനയ്ക്കു വിധേയമാക്കിയാൽ പല ചരിത്രസത്യങ്ങളും തെളിഞ്ഞു കാണാം. വാഗൺ രക്തസാക്ഷികളുൾപ്പെടെ മലബാർ സമര പോരാളികളുടെ പേരുകൾ രക്തസാക്ഷി പട്ടികയിൽനിന്നു നീക്കംചെയ്യാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) പറഞ്ഞ കാരണം റദ്ദാക്കാനുള്ള ശക്തി ആ പേരുകൾക്കുണ്ട്. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നില്ല, വർഗീയ ലഹളയായിരുന്നു എന്നാണ് ഐസിഎച്ച്ആർ ഉയർത്തിയ വാദം. എന്നാൽ, വാഗൺ കൂട്ടക്കൊലയിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിലുള്ള മേലേടത്ത് ശങ്കരൻ നായർ (പാട്ടക്കുടിയാൻ), കുന്നപ്പള്ളി അച്യുതൻ നായർ (പാട്ടക്കുടിയാൻ), തട്ടാൻ ഉണ്ണിപ്പുറയൻ (സ്വർണപ്പണിക്കാരൻ) എന്നിവരുടെ പേരുകൾ മലബാർ കലാപവും വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പല പ്രചാരണങ്ങൾക്കുമുള്ള മറുപടിയാണ്.

രക്തസാക്ഷികളായ 70 പേരിൽ 51 പേരും പാട്ടക്കുടിയാന്മാരോ കർഷകത്തൊഴിലാളികളോ ആണ്. ബാക്കിയുള്ളവർ ചെറുകിട ചായക്കച്ചവടക്കാരും മതാധ്യാപകരും. 1000 രൂപയുടെ സ്വത്ത് സ്വന്തമായി ഉള്ളവർ 3 പേർ മാത്രം. പട്ടിണി ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നിസ്വരായ കീഴാള മനുഷ്യരെയാണു കലാപത്തിന്റെ മുഖ്യപങ്കാളിത്തത്തിൽ കാണാനാകുക.


രക്തസാക്ഷികളായ എഴുപതിൽ 41 പേരും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം, ചെമ്മലശ്ശേരി ഗ്രാമങ്ങളിൽനിന്നുള്ളവരായിരുന്നു. ഈ 41 പേരും വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസല്യാർ എന്ന സൂഫി ഗുരുവിന്റെ മുരീദുമാർ (അനുയായികൾ) ആയിരുന്നു എന്നും അദ്ദേഹത്തെ ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ പെരിന്തൽമണ്ണയിൽ തടിച്ചുകൂടിയ വേളയിൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്നുമാണു ലഭ്യമായ ചരിത്രം. ഇവരാണു പിന്നീട് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. രക്തസാക്ഷിപ്പട്ടികയിൽ ചിലരുടെ പേരിനൊപ്പം ‘ആശാരിത്തൊപ്പിയിട്ട അയമദ്, ‘തട്ടാൻതൊപ്പിയിട്ട അയമദ്സ്’ തുടങ്ങിയ വിശേഷണങ്ങൾ കാണുന്നുണ്ട്. അക്കാലത്തെ മലബാറിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ആ വിശേഷണങ്ങൾ


വാഗൺ ട്രാജഡിയുടെ ചരിത്രവഴിയിലൂടെ...
ചരക്കുവാഗണും തടവുകാരും

∙ മലബാർ കലാപവുമായി ബന്ധപ്പെട്ടു പിടികൂടുന്നവരെ മലബാറിനു പുറത്തേക്കു കൊണ്ടുപോയിരുന്നതു തിരൂർ റെയിൽവേ സ്റ്റേഷൻ വഴിയാണ്. 1921 ഓഗസ്റ്റിൽ മലബാറിൽ പട്ടാള നിയമം ഏർപ്പെടുത്തിയ ശേഷം താൽക്കാലിക കോടതികൾ ശിക്ഷിച്ചവരെ തിരൂർ സബ് ജയിലിലേക്കു കൊണ്ടുപോകുകയും അവിടെ നിന്നു മലബാറിനു പുറത്തെ ജയിലുകളിലേക്ക് അയയ്ക്കുകയുമായിരുന്നു പതിവ്. ഇതിനു ചരക്കു വാഗണുകളും ഉപയോഗിച്ചിരുന്നു. 

∙ മലബാർ ജില്ലാ പൊലീസ്    സൂപ്രണ്ട് ആർ.എച്ച്.ഹിച്ച്കോക്ക്, പട്ടാള കമാൻഡർ കേണൽ ഇ.ടി. ഹംഫ്രീസ്, മലബാറിലെ സേനാവിഭാഗങ്ങൾക്കൊപ്പമുണ്ടായിരുന്ന സ്പെഷൽ സിവിൽ ഓഫിസർ എഫ്.ബി.ഇവാൻസ്, റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ റീവ്സ് എന്നിവരായിരുന്നു തടവുകാരെ വാഗണിൽ അടച്ചു കൊണ്ടുപോകാനുള്ള തീരുമാനത്തിനു പിന്നിൽ.

∙ തിരൂരിൽനിന്നു 2549 തടവുകാരെ ചരക്കു വാഗണുകൾ വഴി കോയമ്പത്തൂർ, ബെള്ളാരി, മദ്രാസ്, കണ്ണൂർ, വെല്ലൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കു കൊണ്ടുപോയതായി പിന്നീടു ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കി. കാളവണ്ടികളിലും കഴുതവണ്ടികളിലും കയറുമായി ബന്ധിപ്പിച്ച് ഓടിച്ചും നടത്തിയുമാണു തടവുകാരെ തിരൂരിലെത്തിച്ചിരുന്നത്.

കുപ്രസിദ്ധ വാഗൺ എൽവി 1711

∙ 1921 നവംബർ 19ന് 70 പേരുടെ മരണത്തിനിടയാക്കിയ ചരക്കു വാഗണാണ് മദ്രാസ് – ദക്ഷിണ മറാഠ റെയിൽവേയുടെ എൽവി 1711. നീളം 36 അടി നാലര ഇഞ്ച്. വീതി 8 അടി 5 ഇഞ്ച്. മരപ്പലകകളും ( 3 അടി 3 ഇഞ്ച് ഉയരം) അവയ്ക്കു മീതേ ഇരുമ്പുവലകളും കൊണ്ട് ഈ വാഗണെ മൂന്ന് അറകളായി തിരിച്ചിരുന്നു. ഓരോ അറകൾക്കും ഷട്ടർ പോലുള്ള വാതിലുണ്ട്. വായുസഞ്ചാരമില്ലാത്തതായിരുന്നു ഈ ഷട്ടറുകൾ. ഈ ഷട്ടറുകളുടെ മുകളിൽ വെന്റിലേറ്ററും അതിനെ മൂടി  നേർത്ത ഇരുമ്പുവലയും ഉണ്ടായിരുന്നു. പെയിന്റും പൊടിയും ചേർന്ന് അടഞ്ഞുപോയ അവസ്ഥയിലായിരുന്നു ഇരുമ്പുവലകളെല്ലാം. വാതിൽ തുറന്നിട്ടാലല്ലാതെ വാഗണിനകത്ത് വായു പ്രവേശിക്കാനുള്ള സാധ്യത വളരെ നേർത്തതായിരുന്നു. ദുരന്തം അന്വേഷിച്ച കമ്മിറ്റിയിലെ അംഗം മഞ്ചേരി രാമയ്യർ നടത്തിയ പരിശോധനയിൽ  60 പേരെ മാത്രമേ ഈ വാഗണിൽ കൊണ്ടുപോകാൻ കഴിയുമായിരുന്നുള്ളൂ എന്നു കണ്ടെത്തി. ആളുകളെ ഇരുത്താതെ നിർത്തിക്കൊണ്ടു പോകുകയാണെങ്കിൽ പരമാവധി 75 പേർ. ഈ വാഗണിലാണ് 100 പേരെ തള്ളിക്കയറ്റിക്കൊണ്ടുപോയത്.

കൂട്ടക്കൊലയായി മാറിയ യാത്ര

∙ 1921 നവംബർ 19ന് 200 തടവുകാർക്കുള്ള സൗകര്യം തിരൂരിൽ ഒരുക്കണമെന്നാവശ്യപ്പെട്ടു മലപ്പുറത്തുനിന്ന് സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ ടെലിഗ്രാം വന്നു. ഇവരെക്കൂടി ഉൾക്കൊള്ളാൻ തിരൂർ സബ് ജയിലിൽ സ്ഥലമില്ലാത്തതിനാൽ വിചാരണ പൂർത്തിയായ 100 പേരെ ബെള്ളാരിയിലേക്കു മാറ്റാൻ തീരുമാനമായി. ഇതിനുള്ള ചുമതല പൊലീസ് സർജന്റ് ആൻഡ്രൂസിനായിരുന്നു. 

∙ 19നു വൈകിട്ടോടെ 100 തടവുകാരെ വാഗണിലേക്കു കയറ്റാൻ തുടങ്ങി. തോക്കിന്റെ പാത്തികൊണ്ടു മർദിച്ചും തള്ളിയുമാണ് തടവുകാരെ അകത്തുകയറ്റി വാതിലടച്ചത്. കോഴിക്കോട്ടുനിന്നു വന്ന 77–ാം നമ്പർ ട്രെയിനിൽ വാഗൺ കൂട്ടിക്കെട്ടി രാത്രി 7.15നു യാത്ര തുടങ്ങി. 

∙ ഇരുനൂറു കാൽപാദങ്ങൾ വയ്ക്കാൻ വാഗണിൽ ഇടമുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ നിന്നും കൂട്ടത്തിനിടയിൽ ഞെരിഞ്ഞമർന്നുമായിരുന്നു യാത്ര. ശ്വാസം കിട്ടാതെയും ദാഹംകൊണ്ടും തടവുകാർ വാഗണിന്റെ ചുമരുകളിലടിച്ചു നിലവിളിച്ചെങ്കിലും അധികൃതർ അവഗണിച്ചു

∙ തിരൂരിൽനിന്നു പുറപ്പെട്ട ശേഷം രണ്ടു മിനിറ്റു വീതം ഇടക്കുളം, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിൽ നിർത്തിയിട്ടു. പിന്നീട് ഷൊർണൂർ സ്റ്റേഷനിൽ അരമണിക്കൂറും ഒലവക്കോട്ട് 15 മിനിറ്റും നിർത്തിയിട്ടു. ഈ സന്ദർഭങ്ങളിലെല്ലാം വാതിൽ തുറക്കാനും വെള്ളം തരാനും ആവശ്യപ്പെട്ട് തടവുകാർ നിലവിളിച്ചെങ്കിലും കോയമ്പത്തൂരിലെ പോത്തന്നൂരിൽ എത്തിയ ശേഷമേ വാതിൽ തുറക്കൂ എന്നായിരുന്നു മറുപടി.

∙ ഓരോ സ്റ്റേഷൻ കഴിയുന്തോറും ആളുകൾ കുഴഞ്ഞുവീണു. മരണവെപ്രാളത്തിൽ പരസ്പരം മാന്തി പലർക്കും മുറിവേറ്റു. 20നു പുലർച്ചെ 12.30നു പോത്തന്നൂരിലെത്തിയ ശേഷം വാഗണിന്റെ ആദ്യ അറയുടെ വാതിൽ തുറന്നപ്പോൾ പലരും മരിച്ചു കിടക്കുന്നതായാണു കണ്ടത്. പട്ടാളക്കാർ വാഗണിലേക്കു വെള്ളം കോരിയൊഴിച്ചപ്പോൾ ജീവൻ അവശേഷിച്ചവർ ഒന്നു പിടച്ചു. മറ്റ് രണ്ട് അറകളിലും സ്ഥിതി സമാനമായിരുന്നു.

∙ വാഗണിലുണ്ടായിരുന്ന 56 പേർ മരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവരെ കോയമ്പത്തൂർ സിവിൽ ആശുപത്രി, സെൻട്രൽ ജയിൽ ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റി. ഇവരിൽ ചിലർകൂടി പിന്നീടു മരണത്തിനു കീഴടങ്ങിയതോടെ ആകെ രക്തസാക്ഷികളുടെ എണ്ണം 70. ഇതിൽ ഹിന്ദുമതത്തിൽപെട്ട മൂന്നുപേരും ഉണ്ടായിരുന്നു. വാഗണിലെ ഇരുമ്പാണി ഇളകിപ്പോയ ദ്വാരത്തിൽ മൂക്കുവച്ചു ശ്വസിച്ചും മറ്റുമാണു ബാക്കിയുള്ളവർ രക്ഷപ്പെട്ടത്.

∙ 56 പേരുടെ മൃതദേഹങ്ങൾ അതേ വാഗണിൽത്തന്നെ തിരൂരിലെത്തിച്ചു. നാട്ടുകാർ ഏറ്റുവാങ്ങി തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ്, കോട്ട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ കബറടക്കി. ഹിന്ദുമതത്തിൽപെട്ടവരുടെ മൃതദേഹം മുത്തൂർക്കുന്നിലാണു സംസ്കരിച്ചത്. 

 

Readers Comment

Add a Comment